രുചിയുടെയും ഗുണമേന്മയുടെയും ലോകം
രുചിഭേദങ്ങളുടെയും സുഗന്ധങ്ങളുടേയും നിറങ്ങളുടേയും വൈവിധ്യങ്ങൾ നിറഞ്ഞ സ്ക്രാച് കേക്ക്കളുടെ മാസ്മരിക ലോകത്തേക്ക് ....പഴയങ്ങാടിയുടെ മണ്ണിലേക്ക് നിങ്ങളെ ഏവരേയും ഞങ്ങൾ കൈപിടിച്ചു കൊണ്ടുപോവുകയാണ്.ഇറക്കുമതി ചെയ്യപ്പെട്ട, ഗുണനിലവാരം ഏറിയ ചേരുവകളും പ്രിസെർവേറ്റീവ് ചേർക്കാത്ത, ബേക്കിങ്ങും ഡെലിവെറിയിലുള്ള കൃത്യതയും ഫബീസ് കേക്ക്സിൻ്റെ മുഖമുദ്രകളാണ് . ചിലവ് കുറയ്ക്കാനായി, വില കുറഞ്ഞ കേക്ക് മിക്സുകൾ , കളറുകൾ, ക്രീമുകൾ ഉപയോഗിക്കുന്ന രീതികൾക്ക് ഞങ്ങൾ തീർത്തും എതിരാണ് .സൂക്ഷ്മവും വിശദവുമായ കലാവൈഭവവും കൊതിയൂറും രുചിക്കൂട്ടുകൾ തീർക്കാനുള്ള പ്രാവീണ്യവും മാത്രം മതി, ഞങ്ങൾക്ക് നിങ്ങളുടെ സന്തോഷങ്ങളെ ....നിങ്ങളുടെ ആഗ്രഹങ്ങൾക്കൊത്തു നിർമ്മിച്ചെടുക്കാനും അലങ്കരിക്കാനും.
എളുപ്പത്തിൽ ഓർഡർ ചെയ്യൂ!
നിങ്ങളുടെ പ്രീയപ്പെട്ടവർക്കായുള്ള സ്നേഹസമ്മാനമായി കേക്ക്കൾ, ഓൺലൈനായും കാൾ ചെയ്തും എളുപ്പത്തിൽ നിങ്ങൾക്ക് ഏത് സമയവും ഓർഡർ ചെയ്യാവുന്നതാണ്. നിങ്ങളുടെ ഓർഡറുകൾക്കായി ഒരു വിളിപ്പാടകലെ ഞങ്ങൾ എന്നുമുണ്ട് . വിട്ടുവീഴ്ച്ച ഇല്ലാത്ത സേവന മനോഭാവം നിങ്ങൾക്ക് ഞങ്ങൾ നൽകുന്ന വാഗ്ദാനമാണ് .കസ്റ്റമേഴ്സിൻ്റെ സ്നേഹവും ആദരവും വേണ്ടുവോളം അനുഭവിക്കാൻ വീണ്ടും വീണ്ടും അവസരങ്ങൾ ഉണ്ടായത് വീട്ടിൽ ഉണ്ടാക്കിയ കേക്ക്കളുടെ തനിമയും രുചിയും നൈപുണ്യവും ഒന്നുകൊണ്ടു മാത്രം ആണെന്നാണ് ഞങ്ങളുടെ ഉറച്ച വിശ്വാസം.
🎂 ആളുകൾ ഫാബീസ് കേക്കുകൾ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ട്?
✅ ഫ്രഷ്നസ്സ് (പുതുമ) – കേക്കുകൾ എപ്പോഴും മൃദുലവും ഈർപ്പമുള്ളതുമായിരിക്കും.
✅ അതുല്യമായ ഡിസൈനുകൾ – കസ്റ്റമൈസ്ഡ്, തീം കേക്കുകൾ ലഭ്യമാണ്.
✅ രുചി – സമ്പന്നമായ രുചികൾ, പ്രത്യേകിച്ച് ചോക്ലേറ്റും റെഡ് വെൽവെറ്റും.
✅ ന്യായമായ വില – പണത്തിനൊത്ത മൂല്യം .
✅ വൃത്തിയുള്ളതും സൗഹൃദപരവുമായ സേവനം – മനോഹരമായ അവതരണവും വളരെ മാന്യമായ പെരുമാറ്റവും
ഉപഭോക്താക്കളുടെ അഭിപ്രായങ്ങൾ (പ്രാദേശിക റിവ്യൂകളിൽ നിന്ന്)
"പഴയങ്ങാടിയിലെ ഏറ്റവും മികച്ച കേക്ക് കടകളിൽ ഒന്ന്. രുചി മികച്ചതാണ്, മധുരം ഒട്ടും കൂടുന്നില്ല. പിറന്നാളുകൾക്കും മറ്റു പരിപാടികൾക്കും വളരെ ശുപാർശ ചെയ്യുന്നു." "ചോക്ലേറ്റ് ട്രഫിൾ തീർച്ചയായും പരീക്ഷിക്കണം. അവർ വേഗത്തിൽ ഡെലിവറി ചെയ്യുകയും നന്നായി പാക്ക് ചെയ്യുകയും ചെയ്യും."
ഞങ്ങളുടെ യാത്ര, നിങ്ങളുടെ ആഘോഷങ്ങൾക്കായി
സ്വപ്രയത്നത്തിലൂടെ സ്വായത്തമാക്കിയ പ്രവൃത്തി പരിചയവും പാരമ്പര്യവും ചേർത്ത് പിടിച്ചു ദുബൈയിൽ നിന്നും ജന്മനാടായ പഴയങ്ങാടിയിലേക്കുള്ള തിരിച്ചുവരവിലൂടെ നാട്ടിലെ കസ്റ്റമേഴ്സ്സിൻ്റെ സങ്കൽപ്പങ്ങൾക്ക് നിറവും മാധുര്യവും പകരാനായത് ഞങ്ങളുടെ ഭാഗ്യം .നിങ്ങൾ കാണിച്ച ഉത്സാഹവും ...തന്ന, പ്രചോദനവും ഉൾക്കൊണ്ടു , വരാനിരിക്കുന്ന ഓരോ ആഘോഷങ്ങളുടെയും അവിഭാജ്യഘടകമായി മാറാൻ ഞങ്ങൾ വീണ്ടും യാത്ര തുടരുകയാണ് ...